
പ്രിയമുള്ളവരേ,
2025 ഡിസംബർ 9 നു നടക്കുന്ന നഗരസഭാ തെരഞ്ഞെടുപ്പിൽ സി.എം.സി
11 –ാം വാർഡിൽ (മുൻസിപ്പൽ ഓഫീസ് വാർഡ്) നിന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയായി ഞാൻ മത്സരിക്കുന്ന വിവരം അറിഞ്ഞുകാണുമല്ലോ.
എന്റെ സ്ഥാനാർത്ഥിത്വം ഒരു പദവിയല്ല, മറിച്ച് നിങ്ങളെ സേവിക്കാനുള്ള ഒരു അവസരമായി ഞാൻ കാണുന്നു. നിങ്ങളുടെ എല്ലാ പിന്തുണയ്ക്കും ഞാൻ കടപ്പെട്ടിരിക്കും. എളിമയോടെ ഞാൻ നിങ്ങളെ സമീപിക്കുകയാണ്. നിങ്ങൾ അർപ്പിക്കുന്ന വിശ്വാസമാണ് എന്റെ ശക്തി. വാക്കുകളല്ല, പ്രവർത്തിയാണ് എന്റെ വാഗ്ദാനം.
2010 - 15 കാലഘട്ടത്തിൽ മുൻസിപ്പൽ ചെയർപേഴ്‌സൺ എന്ന നിലയിൽ എനിക്ക് ലഭിച്ച പ്രവൃത്തി പരിചയവും അറിവും വാർഡിന്റെ സർവ്വതോൻമുഖമായ വികസന പ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്താൻ കഴിയും എന്ന വിശ്വാസം എനിക്കുണ്ട്.
മുൻസിപ്പൽ ഓഫിസ് വാർഡ് എന്ന പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് കാലത്തിന്റെ മാറ്റത്തിനൊപ്പം വാർഡിന്റെ ഓരോ ചലനവും ഓരോരുത്തരിലും എത്തിക്കുവാനും അഭിപ്രായങ്ങൾ അറിഞ്ഞു പ്രവർത്തിക്കുവാനും ഞാൻ ഉണ്ടാകും എന്നുറപ്പു നൽകുന്നു.
നിങ്ങളുടെ വിലയേറിയ വോട്ട് "കൈ" അടയാളത്തിൽ എനിക്ക് നൽകി വിജയിപ്പിക്കണം എന്ന് വിനയത്തോടെ അഭ്യർത്ഥിക്കുന്നു.
സ്നേഹപ്പൂർവ്വം,
നിങ്ങളുടെ സ്വന്തം,
ജയലക്ഷ്മി അനിൽകുമാർ
പ്രധാന ആശയങ്ങൾ
- ജനശ്രദ്ധയും സഹകരണവും ചേർത്ത്, ചേർത്തലയുടെ അഭിമാനമായ ഒരു മാതൃകാ വാർഡായി വളരുകയാണ് ലക്ഷ്യം.
- എല്ലാ പദ്ധതികളിലും ഉത്തരവാദിത്വവും തുറന്നതുമായ പ്രവർത്തനം ഉറപ്പാക്കി ജനവിശ്വാസം നിലനിര്‍ത്തും.
- വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, അടിസ്ഥാന സൗകര്യങ്ങൾ — എല്ലാ മേഖലകളിലും ഏകോപിത മുന്നേറ്റം.
- സ്ത്രീശാക്തീകരണവും യുവജന സജീവ പങ്കാളിത്തവുമാണ് വികസനത്തിന്റെ പ്രധാന തൂണുകൾ.
- പരിസ്ഥിതി സൗഹൃദമായ സംരംഭങ്ങൾ വഴിയാണ് ആരോഗ്യകരമായ വാർഡ് രൂപപ്പെടുത്തുന്നത്.
- ഓരോ പൗരന്റെയും അഭിപ്രായം ശ്രവിച്ച്, കൂട്ടായ്മയിലൂടെ വികസനം ഉറപ്പാക്കും.
- സമത്വം, സാമൂഹിക നീതി, സുസ്ഥിര വളർച്ച — ഇതാണ് ഭാവിയുടെ ലക്ഷ്യങ്ങൾ.
- കൂട്ടായ്മയും ഉത്തരവാദിത്വബോധവുമാണ് നമ്മുടെ വളർച്ചയുടെ അടിസ്ഥാനം.
നമ്മുടെ പ്രതിജ്ഞകൾ
- വികസിത അടിസ്ഥാന സൗകര്യങ്ങൾ - മെച്ചപ്പെട്ട റോഡുകളും ഡ്രെയിനേജ് സംവിധാനവും.
- മെച്ചപ്പെട്ട വൈദ്യുതി വിതരണവും തെരുവ് വിളക്കുകളും
- ആരോഗ്യ സൗകര്യങ്ങളുടെ മെച്ചപ്പെടുത്തൽ
- യുവജന ശാക്തീകരണവും തൊഴിൽ സാധ്യതകളും